കാട്ടാക്കട:സ്വർണ്ണ കടത്തിൽ മുഖ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത നിൽപ്പ് സമരം കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി ഹരി ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗം മോഹനൻ നായർ,മണ്ഡലം കമ്മിറ്റി അംഗം അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.കിള്ളിയിൽ കിള്ളി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിൽപ്പ് സമരം ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കാട്ടാക്കട രതീഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കിള്ളി കണ്ണൻ,ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ്,മഹിളാമോർച്ച പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സരിത,വാർഡ് കൺവീനർ സുരേഷ്,പഞ്ചായത്ത് കമ്മിറ്റി അംഗം പ്രഭാകരൻ എന്നിവർ പങ്കെടുത്തു.