കൊച്ചി: ഐ.ടി സ്ഥാപനമായ ഇഗ്നിറ്റേറിയം ഡയറക്ടർ ബോർഡിലേക്ക് ഇൻസ്റ്റാ ഹെൽത്ത് സ്ഥാപകനും വിപ്രോ ടെക്നോളജീസിൽ ദീർഘകാലം പ്രവൃത്തിപരിചയവുമുള്ള രമേശ് ഇമാനിയെ നാമനിർദ്ദേശം ചെയ്തു.
രമേശ് ഇമാനിയുടെ പരിചയസമ്പത്ത് ഇഗ്നിറ്റേറിയത്തിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് സഞ്ജയ് ജയകുമാർ പറഞ്ഞു. 2012 ലാണ് ഇഗ്നിറ്റേറിയം സ്ഥാപിതമായത്. സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് ഗൾഫിലും അമേരിക്കയിലും ഓഫീസുകളുണ്ട്.