television

കിളിമാനൂർ:വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാപസ് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി അസോസിയേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈന്തെന്നൂർ മേഖലയിലെ കുട്ടികൾക്ക് ടെലിവിഷൻ സെറ്റ് കൈമാറി. അസോസിയേഷൻ ഭാരവാഹിയായ സിജോ ജി.ജോയി ടി.വി കൈമാറി. കൊവിഡ് കാലത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ സയ്യിദ്,അനന്ദു,അഭിരാം ചന്ദു,അഖിൽനന്ദ,സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായ റോബിൻ ഡേവിഡ്, നിതിൻ മിത്ര,ബിജീഷ് പി എന്നിവർ നേതൃത്വം നൽകി.പനപ്പാംകുന്ന് സ്കൂൾ അദ്ധ്യാപിക ടി.ഗീതാഞ്ജലി,ജനതാ വായനശാല പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണക്കുറുപ്പ് എന്നിവർ പങ്കെടുത്തു.