pic1

നാഗർകോവിൽ: തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കന്യാകുമാരി ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4100 കടന്നു. ജില്ലയിലെ ഒരു എം.എൽ.എയ്ക്കും നാഗർകോവിൽ എം.എൽ.എയ്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കിള്ളിയൂർ നിയോജകമണ്ഡലം എം.എൽ.എയും കോൺഗ്രസ് പാർട്ടിയുടെ കന്യാകുമാരി തെക്കൻ ജില്ലാ പ്രസിഡന്റുമായ രാജേഷ് കുമാർ,​ നാഗർകോവിൽ എം.എൽ.എയും ഡി.എം.കെ നേതാവുമായ സുരേഷ് രാജൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.