മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ്
പരിശോധനയിൽ ഇന്നലെ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചിറയിൻകീഴ് പുളുന്തുരുത്തിയിൽ 48 പേരെ പരിശോധിച്ചതിൽ 23 പേർക്കും അഞ്ചുതെങ്ങിൽ 50 പേരെ പരിശോധിച്ചതിൽ 18 പേർക്കും കടയ്ക്കാവൂർ ചമ്പാവിൽ 50 പേരെ പരിശോധിച്ചതിൽ 4 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന തുടരുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആകെ 13 പേർ ഇന്നലെ രോഗമുക്തരായി. നെടുങ്ങണ്ട കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നിന്ന് 9 പേരും കഠിനംകുളം വിദ്യാസദൻ സെൻട്രൽ സ്കൂളിലെ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും 4 പേരുമാണ് ഇന്നലെ രോഗമുക്തരായത്. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ.ഭാഗ്യലക്ഷ്മി, ഡോ. മഹേഷ്, ഡോ. നബിൽ, സ്റ്റാഫ് നഴ്സുമാരായ അഹല്യ, മൃഥുല, അനീഷ, അമൽ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

പരിശോധനകൾ ഇന്നും തുടരും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിലായി ഇന്നലെ 1012 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

വക്കം - 64, കിഴുവിലം - 107, മുദാക്കൽ - 100, അഞ്ചുതെങ്ങ് - 22, കടയ്ക്കാവൂർ -186, ചിറയിൻകീഴ് -353 എന്നിവരുൾപ്പെട്ടതാണ് 1012 പേർ. 356 പേർ വിദേശത്തു നിന്നു വന്നവരും 656 പേർ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും സമ്പർക്ക പട്ടികയിലുള്ളവരുമാണ്. 807 പേർ ഹോം ക്വാറന്റെയിനിലും 45 പേർ ഇൻസ്റ്റിറ്റ്യൂഷനിലും160 പേർ ഹോസ്പ്പിറ്റൽ ഐസ്‌ലേഷനിലുമാണ്.