തിരുവനന്തപുരം:സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ് സർവീസുകൾ നിറുത്തിവയ്ക്കാൻ തീരുമാനിച്ചതായി സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബുവും ജനറൽ കൺവീനർ ടി.ഗോപിനാഥും അറിയിച്ചു. ഇക്കാര്യം ജി.ഫാം സമർപ്പിച്ച് അധികൃതരെ അറിയിക്കും.
ചാർജ് വർദ്ധിപ്പിച്ചശേഷം സർവീസ് തുടങ്ങിയെങ്കിലും സാമ്പത്തിക നഷ്ടം നേരിടുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നതാണ് പ്രധാനകാരണം. ഡീസലിനും വില വർദ്ധിച്ചു. ഈ സാഹചര്യത്തിൽ നാലും അഞ്ചു യാത്രക്കാരുമായി സർവീസ് നടത്താനാവില്ല.