കൊച്ചി: നഗരത്തിലെ പ്രമുഖ വ്യാപാരിയും വ്യവസായ സംഘടനകളുടെ മുൻ ഭാരവാഹിയും എറണാകുളം കരയോഗത്തിന്റെയും, ടി.ഡി.എം ഹാളിന്റെയും അദ്ധ്യക്ഷനുമായ കെ.പി.കെ മോനോന്റെ നവതി ആഘോഷിച്ചു. സുഹൃത്തുക്കൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചഫലമൂലാധികൾ സമർപ്പിച്ച് അദ്ദേഹത്തിനും ഭാര്യ സരസ്വതി അമ്മയ്ക്കും ആശംസകൾ നേർന്നു.

കെ.പി.കെ മോനോൻ കെ.പി.കെ സൺസ് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. 90 കളിൽ എറണാകുളം മർച്ചന്റസ് യൂണിയൻ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളിൽ സംസ്ഥാനതലത്തിൽ പ്രവർത്തിച്ചിരുന്നു.എറണാകുളം കരയോഗത്തിന്റെയും, മഹാകവി കാളിദാസ സാംസ്കാരിക വേദിയുടെയും ഭാരവാഹികളായ പി. രാമചന്ദ്രൻ, കെ.ടി മോഹനൻ, ആലപ്പാട്ട് മുരളി, സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി രാജഗോപാൽ എന്നിവർ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ നേർന്നു. മിസോറാം ഗവർണർ പി. ശ്രീധരൻ പിള്ള ഫോണിലൂടെ ആശംസകൾ അറിയിച്ചു.