കൊച്ചി: വിദ്യാർത്ഥികളുടെ നവ മാദ്ധ്യമ ഉപയോഗത്തിന്റെ ഗുണദോഷങ്ങൾ, ആശങ്കകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ, അധികാരികൾ എന്നിവർക്കായി കേരള പ്രാെഡക്ടിവിറ്റി കൗൺസിൽ പഠന ശിബിരം സംഘടിപ്പിക്കും.
ഇന്നു രാവിലെ 10.30 മുതൽ 12:30 വരെ നടക്കുന്ന പഠന ശിബിരം നവ മാദ്ധ്യമ രംഗത്തെ സാങ്കേതിക വിദഗ്ദ്ധരും മന:ശാസ്ത്രജ്ഞരുമാണ് നയിക്കുന്നത്. താല്പര്യമുള്ളവർ ബന്ധപ്പെടുക - www.kspconline.com 8547897526, 9447816767.