kalam

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കലാം അനുസ്‌മരണം സംഘടിപ്പിച്ചു. ജനനി നാടക പഠനകേന്ദ്രം ഡയറക്ടറും അമച്വർ നാടക സംവിധായകനും നടനുമായ കല്ലിയൂർ ജനനി ഗോപൻ വി. ആചാരി അനുസ്മരണം ഉദ്ഘാടനം ചെയ്‌തു. സമിതി പ്രസിഡന്റ് വള്ളംകോട് ഒാമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. രാജേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി മോഹൻദാസ് നന്ദിയും പറഞ്ഞു. കലാമിനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്‌തു.