തിരുവനന്തപുരം:മത്സ്യബന്ധന വിപണന മേഖലയിലെ തൊഴിലാളികൾക്ക് 2,000 രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം തുടർന്നും നൽകണമെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.കൊവിഡ് നിയന്ത്രണങ്ങളും കടലാക്രമണവും മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾ ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്ക് നൽകിയ പ്രത്യേക സാമ്പത്തിക സഹായം ചില കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്. കൊവിഡ് ബാധിത മേഖലയിൽ ഭക്ഷ്യധാന്യത്തിനൊപ്പം പലവ്യജ്ഞന കിറ്റുകളും നൽകണമെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.