തളിപ്പറമ്പ്: രണ്ട് പേരിൽനിന്നായി റേഞ്ച് എക്‌സൈസ് സംഘം 40 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പൂവ്വത്തെ കക്കോട്ടകത്ത് വീട്ടിൽ കെ.ഫർദ്ദീൻ (20), കരിമ്പം സർസയ്യിദ് ഹൈസ്‌കൂളിന് സമീപത്തെ നാസ്മ മൻസിലിൽ കെ. മുഹമ്മദ് (19) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർമാരായ പി.വി. കമലാക്ഷൻ, കെ.വി. ഗിരീഷ്, ഗ്രേഡ് എക്‌സൈസ് ഓഫീസർമാരായ രാജീവൻ, രാജേഷ്, സിവിൽഎക്‌സൈസ് ഓഫീസർമാരായ നിജിഷ, വിനീഷ്, ഇബ്രാഹിം ഖലീൽ, മുഹമ്മദ് ഹനീഫ, രജിരാഗ്, അനു എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.