covid

തിരുവനന്തപുരം : കൊവിഡ് ഭീതി ശക്തമായി തുടരുകയാണെങ്കിലും ഇന്നലെ രോഗബാധിതരെക്കാൾ കൂടുതൽപേർ രോഗമുക്തരായത് ആശ്വസമായി. 702 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 745 പേർ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ എട്ട് ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്നലെ 483 പേരാണ് സമ്പർക്കരോഗികൾ. 35 പേരുടെ ഉറവിടം വ്യക്തമല്ല.

രണ്ട് പേർ മരിച്ചു. കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയത്ത് ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്. മൊത്തം മരണം 63 ആയി.

അതേസമയം, പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കികൊണ്ട് 43 ആരോഗ്യപ്രവർത്തകർ കൂടി രോഗബാധിതരായി. ഒരുദിവസം രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എറ്റവും ഉയർന്ന സംഖ്യയാണിത്. തലസ്ഥാനത്താണ് ഇന്നലെയും കൂടുതൽ രോഗബാധിതർ. 161 പേർ. 137 പേരും സമ്പർക്കരോഗികളാണ്.

ആകെ രോഗബാധിതർ: 19,727

ചികിത്സയിലുള്ളവർ: 9,609

രോഗമുക്തർ: 10,049