-thomas-covid-charamam-

പറവൂർ: സൗദിയിലെ ദമാമിൽവച്ചു കൊവിഡ് ബാധിച്ച് പുത്തൻവേലിക്കര ചാത്തേടം തുരുത്തിപ്പുറം തെറ്റാലിക്കൽ തോമസ് (52) മരിച്ചു. വർക്‌ഷോപ് ജീവനക്കാരനായിരുന്നു. അഞ്ച് ദിവസം മുമ്പ് ശ്വാസം തടസം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ഷൈബി. മക്കൾ: ഷെമിൻ, സാവിയോ.