mohanan

ആലുവ: പ്രഭാത സവാരിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിച്ച വ്യദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. എടത്തല ചൂണ്ടി രമ്യ ഭവനിൽ ജി. മോഹനൻ (65) ആണ് മരിച്ചത്.

ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം പണിയായുധങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കട നടത്തുകയായിരുന്നു. ഏഴരയ്ക്ക് പ്രഭാതസവാരിക്കിറങ്ങിയ മോഹനന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എട്ട് മണിയോടെ തിരികെ പോരുമ്പോഴാണ് കുഴഞ്ഞു വീണത്. മകനും അയൽവാസികളും ചേർന്ന് കാറിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിച്ചു.
ഭാര്യ: ഓമന. മക്കൾ: ആര്യ, ആദിത്യൻ.