തിരുവനന്തപുരം : പുളിയറക്കോണം രാമേശ്വരം ബാലനന്ദനത്തിൽ ബി. വേണുഗോപാലൻ നായർ (64, റിട്ട. ജൂനിയർ എൻജി. കേരള ഒാട്ടോമൊബൈൽ ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: അരുൺഗോപാൽ, വിഷ്ണുഗോപാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

ലളിതമ്മ

പട്ടം : ടി.കെ.ഡി. റോഡിൽ കെ.പി.ആർ.എ 244 ൽ കൈപ്പള്ളിവീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ലളിതമ്മ (85) നിര്യാതയായി. മക്കൾ: ഗിരീശൻ എസ്, അമ്പിളി എൻ.എസ്, മുരളികൃഷ്ണൻ എസ്. മരുമക്കൾ: രജനി പി.എസ്, ജയകുമാർ ആർ, ആശാറാണി എം.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

മുരുകേശൻ

മൂങ്ങോട് : മഞ്ചാടി എം.എസ്.ആർ.എ 21 സ്വാമി അയ്യപ്പൻ വീട്ടിൽ മുരുകേശൻ പി(70) നിര്യാതനായി. മക്കൾ: പ്രസന്നൻ, അഭിനേഷ്. സഹോദരങ്ങൾ: വിജയകുമാർ, ലീല ജയകുമാർ.

രവീന്ദ്രൻ

പട്ടം : പുതുവൽ പുത്തൻവീട്ടിൽ ലക്ഷ്മിനഗർ ജെ. 17 ൽ സി. രവീന്ദ്രൻ (74) നിര്യാതനായി. മക്കൾ: ബാബു, വിജി, പരേതയായ രജനി. മരുമക്കൾ: മോഹനൻ, മീന, സുനിത. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8.30ന്.

രാധിക

ചേരപ്പള്ളി : കോട്ടയ്ക്കകം പേഴുംമൂട് ലേഖാഭവനിൽ ശാർങ്‌ധരന്റെ ഭാര്യ എം. രാധിക (50) നിര്യാതയായി. മകൾ: ലേഖ. മരുമകൻ: സജീവ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 7ന്.

പ്രവീൺ

കണ്ണമ്മൂല : ആട്ടറ ലെയിൻ ടി.സി. 13/2111 (1) ശ്യാമളാലയത്തിൽ പരേതനായ അച്ചുതൻ നായരുടെ മകൻ എ.എസ്. പ്രവീൺ (ഉണ്ണി, 38) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ധനുഷ്, ശിവന്യ. മാതാവ്: ആർ. ശ്യാമളകുമാരി. സഹോദരി എ.എസ്. പ്രീത. സംസ്കാരം: ഇന്ന് ശാന്തികവാടത്തിൽ.