തിരുവനന്തപുരം: കൺസൾട്ടൻസി ഇപ്പോഴുണ്ടായതല്ലെന്നും യു.ഡി.എഫിൻെറ കാലം മുതലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് കൺസൾട്ടൻസി ഇഷ്ടം പോലെയുണ്ടായിരുന്നു. അത്രയും ഇപ്പോഴില്ലെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു.