തുറവൂർ: വാർദ്ധക്യ രോഗങ്ങളെ തുടർന്ന് മരിച്ച വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് ചാലുങ്കൽ നികർത്തിൽ ചക്രപാണി (79) ആണ് ശനിയാഴ്ച മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പരേതയായ ഭാഗീരഥി, മക്കൾ: മിനി, ബീന. മരുമക്കൾ: മുരളി, രാജീവൻ.