onam

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യകിറ്റ് ആഗസ്റ്റ് 5 മുതൽ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങൾ പായ്ക്ക് ചെയ്ത് തയ്യാറാക്കാൻ ഭക്ഷ്യപൊതു വിതരണ വകുപ്പ് സിവിൽ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.

എ.എ.വൈ,​മുൻഗണനാ വിഭാഗക്കാർക്ക് (മഞ്ഞ,​പിങ്ക് കാ‌ർഡുകൾ)​ 5 മുതൽ 15 വരേയും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ (നീല)​ പെട്ടവർക്ക് 16 മുതൽ 20 വരേയും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിലുള്ളവർക്ക് (വെള്ള)​ 21 മുതൽ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക.

കിറ്റ് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉണ്ടാകുന്ന അനുബന്ധ ചെലവുകൾ സാധന വിലയുടെ 10 ശതമാനത്തിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.