venjaramoodu

വെഞ്ഞാറമൂട് : നെല്ലനാട്, പുല്ലമ്പാറ പഞ്ചായത്തുകളിൽ അനധികൃതമായി വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യം വെഞ്ഞാറമൂട് പൊലീസ് പിടികൂടി. 140 പെട്ടികളിലായി അഞ്ഞൂറ് കിലോ മത്സ്യമാണ് പിടികൂടിയത്.കഴിഞ്ഞദിവസം രാത്രി 11.30 ന് നാഗരുകുഴി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മത്സ്യം കയറ്റിവന്ന ലോറി പിൻതുടർന്ന്പിടികൂടുകയായിരുന്നു. വാഹനം കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത മത്സ്യം പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ നശിപ്പിച്ചു.