കടയ്ക്കാവൂർ: കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നു. സർക്കാർ നിർദ്ദേശാനുസരണം കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസ് അടിയന്തരമായി പഞ്ചായത്ത് ഏറ്റെടുത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ സർക്കാർ പ്രോട്ടോകോൾ പ്രകാരമുള്ള സജ്ജീകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പിഴവുകൾ കൂടാതെ നടത്താൻ വേണ്ട സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു.
70 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും, 10 ദിവസം ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശുചീകരണവുമായി ബന്ധപ്പെട്ട് രണ്ട് അണുനാശിനി യന്ത്രങ്ങളും മാലിന്യ സംസ്കരണത്തിനായി ഇൻസിനേറ്റർ ഉൾപ്പെടെ വാങ്ങിയിട്ടുണ്ട്.
കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിലെ ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലെ സജ്ജീകരണങ്ങൾ ഡെപ്യൂട്ടി സ്പീക്കർ വി. ശശി സന്ദർശിച്ച് വിലയിരുത്തി. ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.