കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് തുടങ്ങുന്ന വളവിൽ കുറച്ച് ഭാഗത്ത് സംരക്ഷണ വേലിയില്ലാത്തത് അപകടങ്ങൾക്ക് ഇടവരുത്തുമെന്ന് പരാതി. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപ് ഇവിടെ സംരക്ഷണവേലി പുതുതായി നിർമ്മിച്ചു. എന്നാൽ ഈ ഭാഗത്ത് റോഡിൽ ചല്ലികൂട്ടിയിരുന്നതിനാൽ പണിയെടുത്ത കോൺട്രാക്ടർ ഈ ഭാഗം ഒഴിവാക്കിയാണ് അന്ന് സംരക്ഷണവേലി നിർമ്മിച്ചത്. ചല്ലി അവിടെ നിന്ന് മാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഭാഗത്ത് സംരക്ഷണവേലി നിർമ്മിച്ചിട്ടില്ല. ഈ ഭാഗത്ത് മുപ്പതടിയോളം ഉയരത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. കുറച്ചുനാൾ മുൻപ് ടൂ വീലറിൽ വന്ന ഒരു പെൺകുട്ടി ടൂവീലറോടൊപ്പം കുഴിയിലേക്ക് വീണിരുന്നു. രാത്രി കാലങ്ങളിൽ ഇവിടെ തെരുവ് വിളക്കുകൾ മിക്കപ്പോഴും കത്താത്തതും അപകടങ്ങൾക്ക് കാരണമാകും.
ലിയ വാഹനങ്ങൾ വരുമ്പോൾ യാത്രക്കാർ സംരക്ഷണവേലിയോട് ചേർന്ന് ഒതുങ്ങും. വേലിയില്ലാത്തത് മൂലം കാൽ നടയാത്രക്കാർ താഴേക്ക് വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. എത്രയും വേഗം സംരക്ഷണ വേലി നിർമ്മിച്ച് അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.