photo

നെടുമങ്ങാട് :കാർഗിൽ ദിനത്തിൽ ധീര ജവാന് ആദരമൊരുക്കി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി.കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാൻ ഷിജുവിനെ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്. അരുൺകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സനൽ അദ്ധ്യക്ഷത വഹിച്ചു.ടി.അർജുനൻ,കെ.ജെ ബിനു,എം.എസ് ബിനു, ശരത്, പുങ്കുമൂട് അജി,വള്ളക്കടവ് സുധീർ,ചെല്ലാംകോട് ജ്യോതിഷ്, ഷഹീദ്, നെട്ടയിൽ ഷിനു,വിജയകുമാർ,തോട്ട്മുക്ക് പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.