venjaramoodu

വെഞ്ഞാറമൂട്: മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ അണയിൽകടവ് പാലം യാഥാർത്ഥ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തലയിൽ - കോലിഞ്ചി - മുക്കാലി റോഡിൽ പുൽപ്പാറ ജംഗ്ഷനിൽ നിന്നുംപനമൂട്ടിലേക്കുള്ള വഴി മദ്ധ്യേയാണ് അണയിൽകടവ്. മദപുരം കുന്നുകളിൽ നിന്നും ഉത്ഭവിച്ച് തലയിൽ ഏലാ വഴി വാമനപുരം നദിയിൽ എത്തിച്ചേരുന്ന ഈ ചെറുനദി വർഷകാലത്തെ മലവെള്ളപ്പാച്ചിലിൽ ഇരുകരകളും നിറഞ്ഞൊഴുകാറുണ്ട് . ഈ പ്രദേശത്ത് ഇരുകരകളിലും താമസിക്കുന്നവർ മഴക്കാലമായാൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ടിവരുന്നു. പനമൂട്ടിൽ ക്ഷേത്രം, കോവിൽവിള ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിത്യേന ധാരാളം ആൾക്കാർ സഞ്ചരിക്കുന്ന അണയിൽ കടവിൽ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ മാണിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കണമെന്ന് ഒ.ബി.സി മോർച്ച നിയോജക മണ്ഡലം ജന. സെക്രട്ടറി തലയിൽ മോഹൻദാസ് ആവശ്യപ്പെട്ടു.