നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 4300 കടന്നു. കഴിഞ്ഞ ദിവസം 164 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 4304 ആയി. ഇതുവരെ 2383 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവർ 34. ഇന്നലെ ജില്ലയിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം റിപ്പോർട്ട്‌ ചെയ്തു. കോട്ടാർ പൊലീസ് സ്റ്റേഷനിൽ ഒരാൾക്കും നാഗർകോവിൽ കളക്ടറുടെ ഓഫീസിൽ ജോലി ചെയുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം കണ്ടെത്തിയത്. ഇതുവരെ ജില്ലയിൽ 66 പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം പിടിപെട്ടു.