ggg

നെയ്യാ​റ്റിൻകര: ചിട്ടിക്കാശ് തിരികെ ചോദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിന്റെ മർദ്ദനമേറ്റ യുവാവിനെ നെയ്യാ​റ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂർ വെങ്കടമ്പ് കാഞ്ഞിരംതോട്ടം

പൊറ്റയിൽ വീട്ടിൽ അജിക്കാണ് (42) മർദ്ദനമേ​റ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ചന്ദ്രനെതിരെയാണ് പരാതി. കമ്പ് കൊണ്ടുള്ള അടിയിൽ അജിയുടെ രണ്ട് കാലിനും മുറിവുണ്ട്. പൊഴിയൂർ പൊലീസ് ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്തു. ചിട്ടിയിൽ അടച്ച പണം പലപ്പോഴായി തിരികെ ചോദിച്ചിട്ട് തന്നില്ലെന്നും ഇതേച്ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും അജി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പേൾ എന്ന പേരിൽ മൈക്രോഫിനാൻസ് യൂണി​റ്റുണ്ടാക്കി ഒരു ലക്ഷം രൂപയുടെ ചിട്ടി നടത്തുന്നുണ്ടെന്നും ഇതിൽ താൻ അംഗമാണെന്നും അജി പറഞ്ഞു. മൂന്നുമാസം അടച്ചുകഴിഞ്ഞാൽ മുഴുവൻ തുകയും നൽകുമെന്ന് വാഗ്ദാനം ചെയ്‌താണ് ചിട്ടിയിൽ ചേർന്നത്. എന്നാൽ 80,000 രൂപ അടച്ചിട്ടും പണം നൽകിയില്ല. ചോദിക്കുമ്പോഴെല്ലാം ഭീഷണിപ്പെടുത്തും. തിങ്കളാഴ്ച വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ക്രൂരമായി മർദ്ദിച്ചതെന്നും മൊഴിയിൽ പറയുന്നു. ഇഷ്ടികച്ചൂള നടത്തുന്ന ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. അജി മദ്യപിച്ചിരുന്നെന്നും അസഭ്യം വിളിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായതെന്നും പൊലീസ് പറയുന്നു. സംഭവശേഷം ചന്ദ്രൻ ഒളിവിലാണ്.

ഫോട്ടോ: ചന്ദ്രൻ അജിയെ കമ്പ്

കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യം