നെയ്യാറ്റിൻകര: ഹൈവേ പട്രോളിംഗ് ജീപ്പിലെ ‌ഡ്രൈവറായ നെല്ലിമൂട് സ്വദേശിയായ കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ തിങ്കളാഴ്ചയും ഡ്യൂട്ടിയിലായിരുന്നു. ഇദ്ദേഹത്തിന്റെ അനുജന് കൊവിഡ് പോസിറ്റീവായതോടെ ഈ കോൺസ്റ്റബിളും പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ ജീപ്പ് ഓടിക്കുവാൻ നെയ്യാറ്റിൻകരയിൽ നിന്ന് മറ്റൊരു പൊലീസ് ജീപ്പ് ഡ്രൈവറെ നിയോഗിച്ചിരിക്കുകയാണ്. ജീപ്പ് ഒതുക്കിയിടണമെന്നും മറ്റൊരു ജീപ്പ് അനുവദിക്കണമെന്നും നെയ്യാറ്റിൻകരയിലെ പൊലീസുകാർ ആവശ്യപ്പെടുന്നുണ്ട്.