ആര്യനാട്: സ്വർണക്കള്ളക്കടത്ത് കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്
ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പോസ്റ്റ് കാർഡ് കാമ്പെയിന്റെ ഭാഗമായി അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ദേശീയ കൗൺസിൽ അംഗം കെ.എ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പുതുക്കുളങ്ങര അനിൽ, മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽകുമാർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് അജി, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്
സജി.എം.എസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജി, ബി.ജെ.പി ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് തുടങ്ങിയവർ നേതൃത്വം പങ്കെടുത്തു.