തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽപാതയ്ക്ക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഭൂമി ഏറ്രെടുക്കാൻ സാധ്യമല്ലെന്ന് അറിയിച്ച് റവന്യൂ വകുപ്പ് ഫയൽ ഗതാഗത വകുപ്പിലേക്ക് തിരിച്ചയച്ചു. ഭൂമിയേറ്റെടുക്കൽ ദൗത്യം കൺസൾട്ടൻസിയെ ഏല്പിക്കാനുള്ള നീക്കം നിയമവിരുദ്ധവും ഏറ്റെടുക്കാനുള്ള അധികാരം തങ്ങൾക്കാണെന്നും റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പിനെ അറിയിക്കാതെ നടത്തിയ ഫയൽ നീക്കങ്ങൾ വിവാദമായിരുന്നു. ഒടുവിൽ ഫയൽ റവന്യൂ വകുപ്പിലേക്ക് അയച്ചതുതന്നെ ധനവകുപ്പിന്റെ നിർദേശപ്രകാരമാണെന്ന് അറിയുന്നു.
ഏറ്റെടുക്കേണ്ടത് :3416 ഏക്കർ
റവന്യൂ വകുപ്പിന്റെ വാദം
സർക്കാരിന്റെ റൂൾസ് ഒഫ് ബിസിനസ് പ്രകാരം ഭൂമി ഏറ്രെടുക്കാനുള്ള അധികാരം റവന്യൂ വകുപ്പിനാണ്.
2013ലെ ഭൂമിയേറ്രെടുക്കൽ നിയമവും ചട്ടവും പാലിച്ചേ ഏറ്റെടുക്കാൻ കഴിയൂ.
ഉത്തരവ് ഇറക്കേണ്ടത് റവന്യൂ മന്ത്രിയാണ്.ആരെങ്കിലും ആരോടെങ്കിലും വില പറഞ്ഞ് ഭൂമി ഏറ്റെടുക്കാൻ കഴിയില്ല.
വിഴിഞ്ഞം, ഗെയിൽ, കണ്ണൂർ എയർപോർട്ട് തുടങ്ങിയ എല്ലാ പദ്ധതികൾക്കും സമയബന്ധിതമായി ഭൂമി ഏറ്രെടുത്ത് നൽകിയിട്ടുണ്ട്.
എത്ര ഭൂമി വേണമെന്നും എത്ര ലാൻഡ് അക്വിസിഷൻ യൂണിറ്ര് വേണമെന്നും ബന്ധപ്പെട്ടവർ റവന്യൂ വകുപ്പിനെ അറിയിക്കുന്നതാണ് നടപടിക്രമം.
കൊച്ചി മെട്രോ സ്ഥലമെടുപ്പിന് സ്വകാര്യ ഏജൻസികൾ പ്രവർത്തിച്ചത് റവന്യൂ അക്വിസിഷൻ യൂണിറ്രുകൾക്ക് കീഴിലാണ്.
6- സർവേ ആക്ട് പ്രകാരം മുൻകൂർ അനുമതി നൽകിയാലേ സർവേ നടത്താൻ കഴിയൂ.
കൺസൾട്ടൻസി ഇല്ല
ഭൂമി ഏറ്റെടുക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിക്കാൻ നിർദേശിച്ചിട്ടില്ല. 11 ജില്ലകളിലായി 11 യൂണിറ്രുകളാണ് ഭൂമി ഏറ്രെടുക്കാൻ വേണ്ടത്. ഏരിയൽ സർവേ നടത്തിയ മാപ്പിൽ സംസ്ഥാനത്തിന്റെ ഡിജിറ്രൽ ഡാറ്ര സൂപ്പർ ഇംപോസ് ചെയ്താൽ മതി. കല്ലിടൽ, ഭൂമി മാർക്ക് ചെയ്യൽ, ഡാറ്ര് എൻട്രി ഓപ്പറേഷൻ എന്നിവ ചെയ്യാൻ സ്വകാര്യ ഏജൻസി വേണ്ടിവരും. ഇത് കൺസൾട്ടൻസിയല്ല, കരാർ മാത്രം.
അജിത് കുമാർ,
-മാനേജിംഗ് ഡയറക്ടർ
കെ.ആർ.ഡി.സി.എൽ