a

വർക്കല: കേരള സഹൃദയ വേദിയും ഷിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ബക്രീദ് - 20- കൊവിഡ് ആശ്വാസ ധാന്യക്കിറ്റുകളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാന്നാങ്കരയിൽ നടന്നു. കൊവിഡ് വ്യവസ്ഥകൾക്ക് വിധേയമായി ചാന്നാങ്കരയിൽ നടന്ന വിതരണ പരിപാടി റിലീഫ് കമ്മിറ്റി ചെയർമാൻ ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കണിയാപുരം ഹലിം, ഷഹീർ ജി.അഹമ്മദ്, കബീർ കടവിളാകം, ഷഹീർ ഖരിം, മുനീർ കൂരവിള, നസീമ ഖരിം, ജമാൽ മൈവള്ളി, ബദർ ലബ്ബ, വടക്കതിൽ അഷറഫ്, തുടങ്ങിയവർ പങ്കെടുത്തു.