general

പാറശാല: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5.40 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ 1000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾ കെ. ആൻസലൻ എം.എൽ.എ നെയ്യാറ്റിൻകര താലൂക്ക് കൊവിഡ് പ്രതിരോധ കോ-ഓർഡിനേറ്റർ ഡോ. ജവഹറിന് കൈമാറി. നെയ്യാറ്റിൻകര മണ്ഡലത്തിലെ ഒന്നര കിലോമീറ്ററോളം വരുന്ന തീരദേശ മേഖലയായ പൊഴിയൂർ, പരുത്തിയൂർ,തെക്കേ കൊല്ലങ്കോട് ഉൾപ്പെടുന്ന പ്രദേശത്തെ ടെസ്റ്റിംഗിനാണ് ഈ 1000 കിറ്റുകളും ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായാണ് ഫണ്ടിൽ നിന്നും വാങ്ങിയ ടെസ്റ്റ് കിറ്റുകൾ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്.