gg

നെയ്യാറ്റിൻകര :എൻ. എസ്. എസ് താലൂക്ക് യൂണിയനിൽപ്പെട്ട കരയോഗങ്ങളിലെ ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങൾക്കായി നായർ സർവീസ് സൊസൈറ്റി നൽകി വരുന്ന ആദ്ധ്യാത്മിക പഠന കേന്ദ്രം ഗ്രാന്റിന്റെ വിതരണ ഉദ്ഘാടനം എൻ.എസ്. എസ് ഡയറക്ടർ ബോർഡ്‌ മെമ്പറും താലൂക് യൂണിയൻ പ്രസിഡന്റും ആയ കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.നെയ്യാറ്റിൻകര യൂണിയനിൽപ്പെട്ട 88 കരയോഗങ്ങളിലെ ആദ്ധ്യാമിക പഠന കേന്ദ്രങ്ങൾക്ക് ആണ് ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ.രാമചന്ദ്രൻ നായർ ,ഭരണ സമിതി അംഗങ്ങളായ ജി.പ്രവീൺകുമാർ സുഭിലാൽ ,എൻ. എസ്. എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ്‌ കുമാർ എന്നിവർ പങ്കെടുത്തു .