കാട്ടാക്കട:മരണശേഷം കൊവിഡ് സ്ഥിരീകരിച്ച കാട്ടാക്കട തൂങ്ങാംപാറ എ.കെ.ജി നഗർ പ്രഭാനിവാസിൽ പി.എസ്.പ്രശുഭ(40)യുടെ മൃതദേഹം സംസ്‌കരിച്ചു.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന യുവതിയെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് തിങ്കളാഴ്ച കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാരം നടത്തി. ചടങ്ങ് നടത്തിയ രണ്ടു പേർക്ക് പഞ്ചായത്ത് പി.പി.ഇ കിറ്റ് വാങ്ങി നൽകി .തൂങ്ങാംപാറയിലെ വീടും പരിസരവും അണുവിമുക്തമാക്കി.മരിച്ച യുവതിയുടെ വീട്ടുകാരും ഇവരുമായി അടുത്തിടപ്പെട്ട 12പേരേയും ആമച്ചൽ ഗവ. ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. പരിശോധന ഫലം നെഗറ്റീവായിരുന്നു.