dewa

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ളാർക്ക് / സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ അഡ്വൈസ് മെമ്മോ ലഭിച്ചവരിൽ 22 പേരുടെ നിയമനം നീളുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ല ബോർഡിന്റെ ആദ്യ റാങ്ക് ലിസ്റ്റാണിത്.

മെയിൻലിസ്റ്റ് പ്രസിദ്ധീകരിച്ച 2020 ഫെബ്രുവരി 26 നു തന്നെ 64 ലിസ്റ്റിലെ പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിരുന്നു. ഇതിൽ 42 പേർക്കാണ് നിയമനം ലഭിച്ചത്.1995നു ശേഷം ബോർഡിൽ ക്ലർക്ക് തസ്തികയിൽ സ്ഥിരം നിയമനം നടന്നിട്ടില്ല. തത്കാലിക ജീവനക്കാരാണ് ഏറെയും. ഇവരെ സംരക്ഷിക്കാനാണ് നിയമനങ്ങൾ വൈകിക്കുന്നതെന്നാണ് ആക്ഷേപം..

.'എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലിക ജോലി ലഭിച്ചവർ കോടതിയുടെ ഇൻജക്ഷൻ ഓർഡർ സമ്പാദിച്ച് ജോലിയിൽ തുടരുകയാണ്. അതവസാനിച്ചാൽ നിയമന ശുപാർശ നൽകിയവരിൽ ശേഷിക്കുന്നവർക്ക് നിയമന ഉത്തരവ് നൽകും.'

-എൻ.വാസു,
തിരുവിതാംകൂർ ദേവസ്വം

ബോർഡ് പ്രസിഡന്റ്