ppe-kit-

രാജീവ്ഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളുടെ വിതരണോദ്ഘാടനം ഫോറം പ്രസിഡന്റ് അഡ്വ. എസ്.കൃഷ്ണകുമാർ മെഡിക്കൽ ഓഫീസർ ഡോ.പി.എസ് പത്മപ്രസാദിന് കൈമാറി നിർവഹിക്കുന്നു

ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലും മറ്റ് തീരദേശ മേഖലകളിലും കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാജീവ്ഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനായി അതീവ സുരക്ഷാ പി.പി.ഇ കിറ്റുകൾ നൽകി.വിതരണോദ്ഘാടനം ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ മെഡിക്കൽ ഓഫീസർ ഡോ പി.എസ് പത്മപ്രസാദിന് കൈമാറി നിർവഹിച്ചു.കെ.പി.സി.സി - ഒ.ബി.സി ബ്ലോക്ക് ചെയർമാൻ എ.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ.ശശിധരൻ,എസ്. വസന്തകുമാരി, കെ. ഓമന,എസ്.ജി.അനിൽകുമാർ,അനു വി.നാഥ്,യാസിർ യഹിയ,മോളിനാരേണു, എ.നാസർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.