പറവൂർ : പണംവച്ചു ചീട്ടുകളിച്ച പത്തുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പുത്തൻവേലിക്കര ഓട്ടോ സ്റ്റാൻഡിന് സമീപത്തുവച്ചാണ് പിടികൂടിയത്. കൈമാതുരുത്തിൽ ഫ്രജിൽ (39) കുടിയിരിക്കൽ എബിൻ (25), കുടിയിരിക്കൽ എൽബിൻ (27), ചാമക്കാടവളപ്പിൽ ജെൻസൺ (40), വാഴപ്പിള്ളി ജിജോ (41), കല്ലറയ്ക്കൽ തോമസ് (39), വാഴപ്പിള്ളി അഗസ്റ്റിൻ (54), കൈമാതുരുത്തിൽ ജോൺസൺ (46), പടയാട്ടി ഡെന്നി (35), വാഴപ്പിള്ളി ജോസഫ് (58) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 7,575 രൂപ പിടിച്ചെടുത്തു. ചീട്ടുകളിച്ചതിനും കൊവിഡ് നിയമങ്ങൾ ലംഘിച്ചതിനും കേസെടുത്തു. പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.