online-application
online application

തിരുവനന്തപുരം: എൻജിനീയറിംഗ്,ഫാ‌ർമസി,മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് അപാകതകൾ പരിഹരിക്കാൻ അവസരം. www.cee.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. വ്യക്തിഗത വിവരങ്ങൾ,സംവരണം,മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലെ അപാകത പരിഹരിക്കാനുള്ള രേഖകൾ ഇന്നുമുതൽ ആഗസ്റ്റ് 7ന് വൈകിട്ട് 4വരെ അപ്‌ലോഡ് ചെയ്യാം. എൻ.ആർ.ഐ, ഇ.ഡബ്ല്യു.എസ് ക്വോട്ടയിലെ അപേക്ഷകർക്കും അപാകത പരിഹരിക്കാം. ഫാക്സ്, ഇ-മെയിൽ,തപാൽ വഴി രേഖകൾ സ്വീകരിക്കില്ല. പ്രൊഫൈൽ പേജിലെ വിവരങ്ങൾ സംബന്ധിച്ച് ആക്ഷേപമുള്ളവർ ആഗസ്റ്റ് 7ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണറുടെ ഓഫീസിൽ തപാലിലോ ceekinfo.cee@kerala.gov.in ഇ-മെയിലിലോ വിവരം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 -2525300