covid

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,097ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,896. ഇന്നലെ 1167 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 33 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. 679 പേർ രോഗമുക്തിയും നേടി.

888 പേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ ജില്ലയിൽ രോഗബാധിതരായ 222പേരിൽ 190 പേരും സമ്പർക്ക രോഗികളാണ്. മേനംകുളം കിൻഫ്ര പാർക്കിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് പൊതുകണക്ക് പ്രകാരം 12 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾ പോസിറ്റീവാണെങ്കിൽ തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾ പോസിറ്റീവാണ്. കേരളത്തിന്റെ മൊത്തംസ്ഥിതി അനുസരിച്ച് 36 പേരിൽ ഒരാൾക്കാണ് രോഗം.

ഇന്നലെ നാലു മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബേക്കർ (72), കാസർകോട്ട് അബ്ദുൾ റഹ്മാൻ (70), ആലപ്പുഴയിൽ സൈനുദ്ദീൻ (65), തിരുവനന്തപുരത്ത് സെൽവമണി (65) എന്നിവരാണ് മരിച്ചത്.ഇതോടെ ആകെ മരണം 67 ആയി.

കോട്ടയം (118), മലപ്പുറം (112), തൃശൂർ (109) ജില്ലകളിലും രോഗബാധിതർ 100 കടന്നു. കോട്ടയം 113, മലപ്പുറം 88, തൃശൂർ 58 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധ.