തിരുവനന്തപുരം : സർക്കാരിനെതിരെ യു.ഡി.എഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ അവിശ്വാസ പ്രമേയാവതരണം ഇന്ന്. ഒരു ലക്ഷത്തോളം പ്രവർത്തകർ അവിശ്വാസ പ്രമേയം സാമൂഹിക മാധ്യമങ്ങൾ വഴി അവതരിപ്പിച്ച് വ്യത്യസ്തമായ ഓൺലൈൻ പ്രക്ഷോഭത്തിൽ പങ്കെടുക്കും.
ജൂൺ 27 ന് നിയമസഭാ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിക്കുകയും അന്ന് അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.എന്നാൽ അവിശ്വാസ ചർച്ച ഭയന്ന് നിയമസഭ സമ്മേളനം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയാവതരണമെന്നും, ഒളിച്ചോട്ടത്തിനു കൊവിഡിനെപ്പോലും സർക്കാർ ആയുധമാക്കുകയെന്നും നേതാക്കൾ പറഞ്ഞു..