തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ നന്നാക്കാൻ വേറിട്ടൊരു വഴി പരീക്ഷിക്കുകയാണ് മാനേജ്‌മെന്റ്. കെ.എസ്.ആർ.ടി.സി എങ്ങനെയാകണമെന്നറിയാൻ യാത്രക്കാരുടെ അഭിപ്രായത്തിന് കാതോർക്കുകയാണ് പുതിയമേധാവി ബിജു പ്രഭാകർ. ഗൂഗിൾ മീറ്റ് വഴി ആഗസ്റ്റ് ഒന്നിന് രാവിലെ 11 മുതലാണ് ഓൺലൈൻ സംവാദം. കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പേജിൽ ഇതിനുള്ള ലിങ്കുണ്ട്. ആശയങ്ങളും നിർദ്ദേശങ്ങളും ചെറിയ കുറിപ്പിൽ ഫേസ് ബുക്ക് പേജിലെ ലിങ്കിൽ അപ്‌ലോഡ് ചെയ്യാം. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് എം.ഡിയുമായി സംസാരിക്കാം. രജിസ്‌ട്രേഷൻ 30 ന് രാവിലെ 10 ന് സമാപിക്കും.രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/ZF2r6rpottxPRwu2A.