തിരുവനന്തപുരം: കൊവിഡ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ഐടി ആക്ട്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെയും സൈബർഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും.