swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് നൽകിയ കെയർടേക്കർ സുരേഷിന്റെ മൊഴി എൻ.ഐ.എ രേഖപ്പെടുത്തി. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനാണ് സ്വപ്നയ്ക്ക് ഫ്ലാറ്റിനായി ശുപാർശ ചെയ്തത്. അരുണിന്റെ വാട്സ്ആപ്പ് ചാറ്റും മറ്റും അടങ്ങിയ ഫോൺ നേരത്തേ സുരേഷ് കസ്റ്റംസിന് കൈമാറിയിരുന്നു. ഇദ്ദേഹത്തെ സാക്ഷിയാക്കുമെന്നാണ് സൂചന.