പാറശാല: പാറശാല സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി.ഐ ഓഫീസിലേത് ഉൾപ്പെടെ രണ്ട് എ.എസ്.ഐ മാർ, സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐ, ഒരു സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കാണ് കൊവിഡ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സ്രവ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ഇവരുമായി ഇടപഴകിയവരിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്ന പതിനഞ്ച് പൊലീസുകാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇഞ്ചിവിള ചെക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗബാധ ഉണ്ടായത്. ഇവരിൽ മൂന്ന് പേരെ ശ്രീകൃഷ്ണ കോളേജ് ഒഫ് ഫാർമസിയിലെ സി.എഫ്.എൽ.ടി സെന്ററിലേക്കും ഒരാളെ പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലേക്കും മാറ്റി പാർപ്പിച്ചു.