തിരുവനന്തപുരം: ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് കുറഞ്ഞത് 6 മണിക്കൂർ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധന ഐ.സി.എം.ആറിന്റെ ഗൈഡ്‌ലൈൻ അനുസരിച്ച് മാത്രമേ നടത്താനാവൂ.
ഫലത്തിൽ സംശയം തോന്നിയാൽ വീണ്ടും പരിശോധിക്കും. അതിന് വീണ്ടും അത്രയും സമയമെടുക്കും. റിപ്പീറ്റ് പരിശോധന ചിലപ്പോൾ അന്നുതന്നെ ചെയ്യാനാവില്ല. വീണ്ടും സംശയം വന്നാൽ ആലപ്പുഴ എൻ.ഐ.വിയിലയച്ച് വ്യക്തത വരുത്തും.
ഫലം ആരോഗ്യ വകുപ്പിന്റെ മോണിറ്ററിംഗ് പോർട്ടലിലാണ് അപ് ലോഡ് ചെയ്യുന്നത്. പോസിറ്റീവ് ഫലം ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ സർവയലൻസ് ഓഫീസർക്കും നേരിട്ട് കാണാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 സാമ്പിളുകളാണ് പരിശോധിച്ചത്.