തിരുവനന്തപുരം: എല്ലാം അടച്ചിടുകയെന്ന നടപടിയുണ്ടാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്- 19 ദീർഘകാലം നമുക്കൊപ്പം നിലനിൽക്കുമെന്ന് തന്നെയാണ് കരുതുന്നത്. അപ്പോൾ അതിന്റെ പ്രോട്ടോകോൾ അനുസരിച്ച് ജീവിച്ച് പോകണം. തൊഴിലും മറ്റ് കാര്യങ്ങളും കൂടെത്തന്നെ നടക്കേണ്ടതുണ്ട്. അങ്ങനെയുള്ള ചിന്തയാണ് ശക്തിപ്പെട്ടു വരുന്നത്.
രോഗവ്യാപന ഘട്ടത്തിൽ സ്വാഭാവികമായും കർശനനടപടി വേണ്ടിവരും. അത് ചില തൊഴിലുകളെ സാരമായി ബാധിക്കുന്നുണ്ട്. സർക്കാർ ഇതിനെ ഗൗരവമായി തന്നെ പരിഗണിക്കും. തിരുവനന്തപുരത്ത് സുരക്ഷാമാനദണ്ഡങ്ങളോടെ തൊഴിലെടുക്കാൻ പറ്റുമോയെന്ന് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.