ഇന്ന് ലോക കടുവാ ദിനം
കെ.പി രാജീവൻ
തൃശൂർ: ലോകത്താകെയുള്ള 3950 കടുവകളിൽ മുക്കാൽപ്പങ്കും ഇന്ത്യയിൽ. ഇതോടെ ഒരു ദശകത്തിന് ശേഷം ഇന്ത്യൻ കടുവകൾ എണ്ണത്തിന്റെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ ഒന്നാമതെത്തി.
ഇന്ത്യയിലെ കടുവകൾ ഇരട്ടിയിലേറെയായി വർദ്ധിച്ചെന്നാണ് സെൻസസ് ഫലം. 2018ൽ തുടങ്ങിയ കടുവ സെൻസസിന്റെ നാലാം പതിപ്പിന്റെ ഫലത്തിലൂടെ ഇന്ത്യ നേടിയ ഗിന്നസ് റെക്കാഡ് ഇന്നലെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ജനങ്ങൾക്ക് സമർപ്പിച്ചു.
ചലനത്തോട് പ്രതികരിക്കുന്ന സെൻസറുകൾ ഘടിപ്പിച്ച കാമറ ട്രാപ്പുകൾ സ്ഥാപിച്ചാണ് സെൻസസ് നടത്തിയത്. കടുവകളുടെ ശരീരത്തിലെ രേഖകളുടെ വിന്യാസത്തെ (സ്ട്രൈപ്സ് പാറ്റേൺ) അടിസ്ഥാനമാക്കി പ്രത്യേക സോഫ്ട് വെയറിലൂടെയാണ് കടുവകളെ തിരിച്ചറിഞ്ഞത്.
ഇന്ത്യ ബഹുഭൂരം മുന്നിൽ
ഇന്ത്യ - 2967
മറ്റ് രാജ്യങ്ങൾ- 983
കേരളത്തിൽ ഏറ്റവും കൂടുതൽ വയനാട് - 78 എണ്ണം
പെരിയാറിലും പറമ്പിക്കുളത്തും 25 വീതം
കേരളം ആറാമത്
മദ്ധ്യപ്രദേശ് 526
കർണാടകം 524
ഉത്തരാഖണ്ഡ് 442
മഹാരാഷ്ട്ര 317
തമിഴ്നാട് 264
കേരളം 190