കുന്നത്തൂർ : പുത്തൂർ ഇ.എസ്.ഐ ആശുപത്രി ജീവനക്കാരി അരിനല്ലൂർ കോവൂർ തോപ്പിൽമുക്ക് ചൈത്രത്തിൽ ഷീജാ ടൈറ്റസിന്റെ വീട് ആക്രമിച്ചതായി പരാതി. 27ന് രാത്രി എട്ട് മണിക്ക് അയൽവാസിയായ വലിയവിള പടിഞ്ഞാറ്റതിൽ പൊടി വാവ എന്നു വിളിക്കുന്ന ബിനു തങ്കച്ചനാണ് ആക്രമണം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മദ്യപിച്ചെത്തിയ ശേഷം യാതൊരു കാരണവുമില്ലാതെ ചുടുകട്ട കൊണ്ട് വീടിന്റെ ജനാലകൾ തകർക്കുകയായിരുന്നു. ആക്രമണസമയം ടൈറ്റസും ഭാര്യയും മക്കളും രോഗിയായ മാതാവും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. സംഭവ ദിവസം പകൽസമയത്ത് സമീപത്തെ കടയിലും സ്വന്തം വീട്ടിലും ഇയാൾ പ്രശ്നങ്ങളുണ്ടാക്കുകയും ഭാര്യയെയും ബന്ധുവിനെയും മർദ്ദിക്കുകയും ചെയ്തിരുന്നു.