കൊവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷൻ 'കൊവിഡ് 19 സ്റ്റിഗ്മ ' പുറത്തിറങ്ങി. സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസ് കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കൊവിഡ് 19 സ്റ്റിഗ്മ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ സംവിധാനവും ജലീൽ ബാദുഷ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. രചന: സുരേഷ്ബാബു ശ്രീസ്ത, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, സംഗീതം: ഡോ. പ്രശാന്ത്കൃഷ്ണൻ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.