കല്ലമ്പലം:അപകടത്തിൽ പരിക്കേറ്റ് ചികിത്സിക്കാൻ നിവൃത്തിയില്ലാത്ത രോഗികളെ സംരക്ഷിക്കാൻ രൂപീകരിച്ച സ്നേഹപൂർവ്വം വർക്കല കഹാർ ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ വർക്കല കഹാർ നിർവഹിച്ചു.അപകടത്തിൽ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ചെമ്മരുതി പഞ്ചായത്ത് അച്ചുതൻ മുക്ക് സന്തോഷ് ഭവനിൽ സന്തോഷിന് പതിനായിരം രൂപ ചികിത്സാസഹായവും ഭക്ഷ്യധാന്യങ്ങളും നൽകിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ചെമ്മരുതി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഇക്ബാൽ അദ്ധ്യക്ഷനായി. എൻ.എഫ്.പി.ആർ വർക്കല താലൂക്ക് പ്രസിഡന്റ് ജലജ ചന്ദ്രൻ, നിമിഷ്, ജെസ്സി, ജോഷ്, അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.