photo

വിതുര: ചെറ്റച്ചൽ ജവഹർ നവോദയ സ്കൂളിൽ ഒരുക്കിയിട്ടുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് തൊളിക്കോട് പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി 250 രോഗികൾക്കുള്ള ലുങ്കി, ബെഡ്ഷീറ്റ് എന്നിവ ഉൾപ്പടെ എട്ടിനം സാധനങ്ങൾ നൽകി. തൊളിക്കോട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ അൻവർ ഖാസിമി, നാസറുദീൻ മേമല എന്നിവർ ചേർന്ന് വിതുര സബ് ഇൻസ്‌പെക്ടർ എസ്.എൽ. സുധീഷിന് ഇവ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, സെക്രട്ടറി സജികുമാർ, അംഗങ്ങളായ എൻ.എസ്. ഹാഷിം, ബിജു, ബിനിതാമോൾ, സജിത, രതികല തുടങ്ങിയവർ പങ്കെടുത്തു.