നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ എല്ലാ ഓഫീസുകളിലും സ്ഥാപിക്കുന്ന കൊവിഡ് പ്രതിരോധ കിയോസ്ക് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. കെ. ആൻസലൻ എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ് കിയോസ്ക് സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷൻ, ആശുപത്രികൾ, സിവിൽ സ്റ്റേഷൻ, വിവിധ ഓഫീസുകൾ തുടങ്ങി ജന ബാഹുല്യമുള്ള എല്ലാ കേന്ദ്രങ്ങളിലും ഇത്തരം കിയോസ്കുകൾ ആവശ്യാനുസരണം സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു. എ.ടി.ഒ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് രശ്മി രമേഷ്, വെഹിക്കിൾ സൂപ്പർവൈസർ ഡി. സാംകുട്ടി, ജനറൽ ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, സർജന്റ് ശശിഭൂഷൺ, ഇൻസ്പെക്ടർമാരായ എസ്. സുശീലൻ, സുകു, സുരേഷ്, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ. രഞ്ജിത്ത്, എസ്.ജി. രാജേഷ്, എസ്.എസ്. സാബു, ജി. ജിജോ, സി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.